മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 64-ാം പിറന്നാൾ ദിനത്തിൽ 6464 രൂപ സംഭാവന ചെയ്ത് റിട്ട. അദ്ധ്യാപകൻ. പുതിയകാവ് ആലിന്റെ തെക്കതിൽ തോമസ് കുര്യനാണ് പിറന്നാൾ ദിനം ശ്രദ്ധേയമാക്കിയത്. തുകയുടെ ചെക്ക് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐ വിനോദിന് കൈമാറി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷം ഒഴിവാക്കിയാണ് പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.