ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡ് കെ.വി.എം ആശുപത്രിയുടെ നേതൃത്വത്തിൽ കൈമാറി.ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ചടങ്ങിൽ ആശുപത്രിയിലെ ന്യൂറോ സർജ്ജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസിൽ നിന്നു എസ്.ഐ ലൈസാദ് മുഹമ്മദ് ബാരിക്കേഡ് ഏറ്റുവാങ്ങി.അസി.സബ് ഇൻസ്പെക്ടർ അനിൽകുമാർ കൈമൾ,ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.