അമ്പലപ്പുഴ: ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ ദേശീയപാതയിൽ വളഞ്ഞവഴി ഭാഗത്ത് ബൈക്കിനു പിന്നിൽ കാറിടിച്ച് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈശ്യംഭാഗം മേപ്പുറം വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അനിതകുമാരി (44) മരിച്ചു. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ക്ഷീര വികസന ഓഫീസ് ജീവനക്കാരിയാണ്. മക്കൾ: അശ്വതി, അർജുൻ.