മാവേലിക്കര: ഇന്നത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായി മാവേലിക്കരയിലെ കരിപ്പുഴ, തട്ടാരമ്പലം, ചെട്ടികുളങ്ങര, മിച്ചൽ ജംഗ്ഷൻ, കല്ലുമല, പൈനുംമൂട് എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റ് ഉണ്ടാവുമെന്ന് മാവേലിക്കര സി.ഐ ബി.വിനോദ്കുമാർ അറിയിച്ചു. അനാവശ്യമായി വാഹനങ്ങൾ പുറത്തിറക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും സി.ഐ അറിയിച്ചു.