കായംകുളം: നഗരസഭയുടെ പുതിയ സസ്യമാർക്കറ്റ് കെട്ടിടത്തിലെ കടമുറികൾ വ്യാപാരികൾക്ക് നൽകുന്നത് സംബന്ധിച്ച് നാളെ നടക്കുന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുക്കും.

കൈമാറ്റം ചെയ്യുന്ന കടമുറികൾക്ക് 11 ലക്ഷം രൂപ വരെ അധിക ഡിപ്പോസിറ്റ് ഈടാക്കാനും 4000 മുതൽ 4500 രൂപ വരെ പുതുക്കിയ വാടക ഈടാക്കാനും ഒന്നും രണ്ടും നിലകളിലെ ഭാഗങ്ങൾ ഡിപ്പോസിറ്റും വാടകയും നിശ്ചയിച്ച് പൊതുലേലം നടത്താനുമുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശമാണ് കൗൺസിൽ അജണ്ടയിലുള്ളത്.