ഹരിപ്പാട്: കോൺഗ്രസ് മുതുകുളം സൗത്ത് മണ്ഡലം കമ്മിറ്റി നാനൂറിലധികം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നൽകി. ഡി.സി.സി പ്രസിഡന്റ് എം.ലിജു വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ അദ്ധ്യക്ഷനായി. ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ്.വിനോദ് കുമാർ, ജെ.ദാസൻ, ബി.എസ്.സുജിത് ലാൽ, ബി.വേലായുധൻ തമ്പി, കെ.എസ്.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.