photo

ചേർത്തല:ചേർത്തല സർവീസ് സഹകരണ ബാങ്കിന്റെ (കല്ലങ്ങാപ്പള്ളി) നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കിലെ സഹകാരികൾക്ക് പ്രതിരോധകിറ്റും പച്ചക്കറി വിത്തും വിതരണം ചെയ്തു. മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്ത് വിതരണം സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷനായി. പി.എസ്.ഗോപി,എ.ശശിധരൻ,കെ.ഉമയാക്ഷൻ,പി.എസ്.പുഷ്പരാജ്,ബാങ്ക് സെക്രട്ടറി എ.ടി.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.