ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ അറവുകാട് 734-ാം നമ്പർ ശാഖയിൽ മുഴുവൻ വീടുകൾക്കുമുള്ള സൗജന്യ അരിയും മാസ്‌കും വിതരണം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ കെ.സി.സുനീത് ബാബു അദ്ധ്യക്ഷനായി.ശാഖാ പ്രസിഡന്റ് അശോകൻ മാവുംചുവട്ടിൽ,സെക്രട്ടറി അജി കോമരംപറമ്പ്,ബിനീഷ്,പി.ആർ.പുഷ്‌കരൻ എന്നിവർ സംസാരിച്ചു.