പൂച്ചാക്കൽ: അരൂർ -അരൂക്കുറ്റി പാലത്തിലെ തെരുവ് വിളക്ക് പോസ്റ്റിൽ നിന്നു ഷോക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് പി.സി.സജീവ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ പാലത്തിലൂടെ കുടുംബസമേതം കാൽനടയായി പോകവേയാണ് ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട സജീവിന് മൂന്നു ദിവസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വൈദ്യുതി കൊടുത്തതിൽ അപാകത കണ്ടെത്തി.