ആലപ്പുഴ: ചെന്നെയിൽ നിന്ന്ചെങ്ങന്നൂരിൽ എത്തിയവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ നിശ്ചയിച്ച കൊവിഡ് കെയർ സെന്ററായ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിംഗ് കോളേജ് തുറക്കാത്തതിനും നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്തതിനും ചെങ്ങന്നൂർ താലൂക്കിലെ വെണ്മണി വില്ലേജ് ഓഫീസർ റജീന പി.നാരായണനെ കളക്ടർ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ തഹസിൽദാർ എസ്. മോഹനൻ പിള്ളയെ കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ ആയി സ്ഥലം മാറ്റി. നിലവിലെ കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം. ബിജുകുമാറിനെ ചെങ്ങന്നൂർ തഹസിൽദാരായി നിയമിച്ചു. കൊവിഡ് കെയർ സെന്ററുകളുടെ താക്കോൽ അതത് വില്ലേജ് ഓഫീസർമാർ സൂക്ഷിക്കണം എന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് സെന്ററുകൾ തുറന്നുകൊടുത്തത്.