ചേർത്തല: മാലിദ്വീപിൽ നിന്ന് ഇന്നെത്തുന്ന കപ്പലിലുള്ള ആലപ്പുഴക്കാരായ 49 പേരെ കണിച്ചുകുളങ്ങരയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. കണിച്ചുകുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങളാണ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുന്നത്.ഇവിടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി റവന്യു അധികൃതർ അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് എത്തിക്കുന്നത്. മാരാരിക്കുളം വടക്കു പഞ്ചായത്ത് സമൂഹ അടുക്കളയിൽ നിന്നായിരിക്കും ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്.