ആലപ്പുഴ: ലോക്ക് ഡൗൺ കാലഘട്ടത്തിൽ വിജയകരമായി നടപ്പിലാക്കിയ മദ്യനിരോധനം തുടർന്നും നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കണമെന്ന് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. മദ്യവിരുദ്ധ പ്രവർത്തകരുടെ പൊതുവേദിയായ മദ്യവിരുദ്ധ ജനകീയമുന്നണി ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ 9 മുതൽ 5 വരെ വീടുകളിൽ ഉപവസിക്കും.