ഹരിപ്പാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും ഹരിപ്പാട് ഗ്രെയ്റ്റർ റോട്ടറി ക്ലബ്ബും ചേർന്ന് പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ജില്ലാപ്രസിഡന്റ് ഡോ. സൈനുലാബ്ദീൻ ഹരിപ്പാട് നഗരസഭ കൗൺസിലർ രാധാമണിയമ്മയ്ക്ക് ഇവ കൈമാറി ഉദ്ഘാടനം ചെയ്തു. ഡോ.എസ്. പ്രസന്നൻ, മുരുകൻ പാളയത്തിൽ എന്നിവർ പങ്കെടുത്തു.