ഹരിപ്പാട് : മുതുകുളം കരുണ സാമൂഹ്യവേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനാചരണത്തിന്റെ ഭാഗമായി, തൊണ്ണൂറ്റിയാറാം ജന്മദിനം ആഘോഷിക്കുന്ന മുതുകുളം കുറ്റിക്കിഴക്കതിൽ സതിയമ്മയെ ആദരിച്ചു. കരുണ സാമൂഹ്യവേദി പ്രസിഡന്റ് എൻ. രാജ്‌നാഥ് പൊന്നാട അണിയിച്ചു. എസ്.കെ. പിള്ള അദ്ധ്യക്ഷനായി. ആർ.അശോക് കുമാർ, കെ.രാജേഷ് കുമാർ, ഗോപകുമാർ, ജയഗീത എന്നിവർ സംസാരിച്ചു