bcnc

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ധനസഹായത്തിന്റെ പത്തിയൂർ മേഖലാതല വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ നിർവ്വഹിച്ചു. യൂണിയനിലെ 52 ശാഖാ യോഗങ്ങളിലെ കിടപ്പുരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, മറ്റു ഗുരുതരമായ രോഗബാധിതർ തുടങ്ങിയവർക്കാണ് ധനസഹായം നൽകുന്നത്. മേഖലാ കൺവീനർ അഡ്വ.അമൽ, ജയദാസ്, 360-ാം നമ്പർ ശാഖായോഗം ചെയർമാൻ തങ്കപ്പൻ ശ്രീപൂരം, സെകട്ടറി വാസുദേവൻ എന്നിവർ പങ്കെടുത്തു.