അമ്പലപ്പുഴ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ രോഗിക്ക് മടങ്ങാൻ തുണയായി ഫയർഫോഴ്സ് പൊതുപ്രവർത്തകരും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമ്പാവൂർ മൂക്കന്നൂർ പഞ്ചായത്തിൽ വേലായുധന്റെ ഭാര്യ ജയശ്രീ(52)യെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 22 നാണ് ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായെത്തിയത്. ജയശ്രിക്കും ഭർത്താവിനും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഇവർക്ക് തിരികെ പോകാൻ വഴി കാണാൻ കഴിയാത്ത വിവരമറിഞ്ഞ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു .എം. കബീർ,പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ ഫയർഫോഴ്സുമായി ബന്ധപ്പെട്ടു.. ഫയർഫോഴ്സ് അധികൃതർ ഉടൻ ആംബുലൻസ് ഏർപ്പാടാക്കി. ആശുപത്രി നഴ്സുമാരായ ഷീന,രമ്യ ,ജീവനക്കാരി സുവർണ്ണ, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അനിൽകുമാർ,അഭിലാഷ്,പൊതുപ്രവർത്തകരായ യും. എം. കബീർ, നിസാർ വെള്ളാപ്പള്ളി എന്നിവർക്ക് നന്ദി പറഞ്ഞ് ജയശ്രീയും ഭർത്താവും യാത്രയായി.