ചേർത്തല: മസ്‌ക​റ്റ്,കുവൈ​റ്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ ആലപ്പുഴ ജില്ലക്കാർക്ക് ചേർത്തല നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ഒരുക്കിയ താമസ സൗകര്യം, ഇവരുടെ പരാതിയെത്തുടർന്ന് മാറ്റിക്കൊടുത്തു. ശനിയാഴ്ച രാത്രിയിൽ എത്തിയ സംഘത്തിൽ 10 പുരുഷന്മാരും നാലു സത്രീകളുമാണ് ഉണ്ടായിരുന്നത്.
മുറികളിലെ സൗകര്യക്കുറവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെ വൈകിട്ട് 12 പേരെ മാരാരിക്കുളത്തെ സ്വകാര്യ റിസോർട്ടിലേക്കും രണ്ടു പേരെ ആലപ്പുഴയിലെ റിസോർട്ടിലേക്കും മാ​റ്റി. രാവിലെയും ഉച്ചയ്ക്കും നഗരസഭ ഭക്ഷണം നൽകിയിരുന്നു. ക്രമീകരണങ്ങൾ പൂർണമായിരുന്നെങ്കിലും പരിമിതികൾ ചൂണ്ടിക്കാട്ടിപ്പോൾ അംഗീകരിക്കുകയായിരുന്നെന്ന് തഹസിൽദാർ ആർ.ഉഷ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസിൽ എല്ലാ സുരക്ഷയുമൊരുക്കിയാണ് ഇവരെ മാരാരിക്കുളത്തേക്ക് മാ​റ്റിയത്‌