വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം ഇലിപ്പക്കുളം 3577-ാം നമ്പർ നവതി സ്മാരക ശാഖായോഗം ലോക മാതൃ ദിനത്തോടനുബന്ധിച്ചു അമ്മമാരെ ആദരിച്ചു. ശാഖാ പ്രസിഡന്റ്‌ കെ.ആർ. ആനന്ദൻ, സെക്രട്ടറി പി. സുധാകരൻ, ചാരുംമൂട് യൂണിയൻ കമ്മിറ്റി എക്സിക്യുട്ടീവ് അംഗം എസ്.എസ്. അഭിലാഷ് കുമാർ, കെ.വി. അരവിന്ദാക്ഷൻ, കെ.ആർ. വിശ്വനാഥൻ, പി.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.