tkm

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ മാതൃദിനം ആചരിച്ചു. യൂണിയനിലെ വിവിധ മേഖലകളിൽ അമ്മമാരെ ആദരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളാണ് എല്ലാ മേഖലകളിലും സംഘടിപ്പിച്ചത്. യൂണിയൻതല മാതൃദിനാചരണം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി മാവേലിക്കര പൊന്നാരംതോട്ടം മോഹൻ നികേതിൽ ദേവകിയമ്മയെ അഡ്വ.സിനിൽ മുണ്ടപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജന്‍ ഡ്രീംസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണവും വിനു ധർമരാജൻ മുഖ്യസന്ദേശവും നൽകി. പടിഞ്ഞാറെ നട 1764-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് രാമകൃഷ്ണൻ, സെക്രട്ടറി രഘുനാഥൻ, വൈസ് പ്രസിഡന്റ് മണിലാൽ, മോഹനൻ, സജീവൻ, ദിലീപ് എന്നിവർ പങ്കെടുത്തു.