ചേർത്തല: സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിന് ചേർത്തലയുടെ പൂർണ സഹകരണം.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങിയില്ല. രാവിലെ തണ്ണീർമുക്കത്തും തുറവൂരിലും പൂച്ചാക്കലിലും ചില കടകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് അടപ്പിച്ചു.ജില്ലാ അതിർത്തിയായ തണ്ണീർമുക്കത്തടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.വിവിധ കേന്ദ്രങ്ങളിൽ പരിശോധനയും നടത്തി. കേസൊന്നുമെടുക്കേണ്ട സാഹചര്യങ്ങളുണ്ടായില്ലെന്നും ജനങ്ങൾ ഗൗരവം കണക്കിലെടുത്തു സഹകരിച്ചതായും പൊലീസ് അറിയിച്ചു.