cmhls

കുട്ടനാട്: ഊരുക്കരി സർവീസ് സഹകരണ ബാങ്ക് കൊവിഡ് ദുരിതാശ്വാസമായി കുടുംബശ്രീക്കു നൽകുന്ന സാമ്പത്തിക സഹായ വിതരണം മുട്ടാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ, സി.ഡി.എസ് ചെയർ പേഴ്സൺ ജിപ്സി പ്രസന്നൻ, വാർഡ് മെമ്പർ തങ്കമ്മ സോമൻ, ബോർഡ് മെമ്പർമാരായ പി.കെ. സുഭാഷ്, പി.ടി. കുഞ്ഞ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിജിലി ബേബി, ബാങ്ക് സെക്രട്ടറി എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.