ചാരുംമൂട്: മാതൃദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ ശാഖയോഗങ്ങളുടെയും വനിതാ സംഘം -യൂത്ത്മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓരോ ശാഖയിലേയും മുതിർന്ന അമ്മമാരെ വീടുകളിൽ എത്തി സ്നേഹോപഹാരം നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ വി. ജയകുമാർ അമ്മമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് ചെയർമാൻ ആർ. രഞ്ജിത്ത്, കൺവീനർ ബി. സത്യപാൽ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, എസ്. എസ്. അഭിലാഷ് ,വനിതാസംഘം ചെയർപേഴ്സൺ വന്ദന സുരേഷ്,വനിതാസംഘം കൺവീനർ സ്മിത,അർച്ചന പ്രദീപ്,രേഖ സുരേഷ്, മിനി സനിൽ, യൂത്ത്മൂവ്മെന്റ് ചെർമാൻ വി. വിഷ്ണു, കൺവീനർ അനുരാജ്, യൂത്ത് മൂവ്മെന്റ് വൈസ് ചെർമാൻ ശ്രാവൺ പി. രാജ് ,മഹേഷ് വെട്ടിക്കോട്, അനൂപ്, ശ്രീക്കുട്ടൻ, സൈബർസേന കോഓർഡിനേറ്റർ ഷാൽ വിസ്മയ എന്നിവർ പങ്കെടുത്തു.