ആലപ്പുഴ: വിദേശ മലയാളിയുടെ വീട്ടിൽ നിന്ന് വിദേശമദ്യം പിടിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായ സംഭവത്തെപ്പറ്റി ജില്ലാ ക്രൈംബ്രഞ്ച് ഡിവൈ.എസ്.പി ടി.അനിൽകുമാർ അന്വേഷിക്കും.
ഓപ്പറേഷൻ ഡാർക്ക് ഡെവിൾ എന്ന പേരിൽ രൂപീകരിച്ച സ്ക്വാഡിലെ മറ്റ് അംഗങ്ങളെയും സ്ക്വാഡിൽ അംഗങ്ങളല്ലാത്ത ചില ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. ഫോൺകോളുകളും പ്രദേശത്തെ സി.സി.ടിവി കാമറകളും പരിശോധിക്കും. കഴിഞ്ഞ ഒന്നിനാണ് ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തുള്ള വീട്ടിൽ രാത്രിയിൽ സൗത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ റെയ്ഡിൽ മദ്യം പിടിച്ചെടുത്തത്. എന്നാൽ മദ്യം സ്റ്റേഷനിൽ എത്തിയില്ല. സംഭവം വിവാദമായതോടെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.