മാവേലിക്കര: ലോക്ക്ഡൗൺ ദിനങ്ങളിൽ ഓൺലൈൻ ക്ലാസുകളിലൂടെ അദ്ധ്യയനം മുടങ്ങാതെ ശ്രദ്ധിക്കുകയാണ് മാവേലിക്കര സ്നൈറ്റ് ഐ.ടി.ഐ. മാനേജ്മെന്റും അദ്ധ്യാപകരും രക്ഷാകർത്താക്കളുമായി ആലോചിച്ചാണ് ക്രമീകരണം നടത്തിയത്. വാട്സാപ്, ഗൂഗിൾ ക്ലാസ്റൂം, യുടൂബ് എന്നീ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയാണ് അദ്ധ്യായനം നടത്തുന്നത്. വിദ്യാർത്ഥികളുടെ പൂർണ്ണ പിന്തുണയാണ് ക്ലാസുകൾ വിജയകരമായി നടത്താൻ സഹായിക്കുന്നതെന്ന് പ്രിൻസിപ്പൽ ബ്രഹ്മദാസ് അറിയിച്ചു.