മാവേലിക്കര: അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവനയിൽ പറഞ്ഞു. ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിൻ സർവീസ് അനുവദിക്കാൻ 15 ലക്ഷം രൂപ സംസ്ഥാന സർക്കാർ കെട്ടിവെക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തേണ്ടതാണ്. അന്യ സംസ്ഥാനത്തുള്ള മലയാളികളെ സൗജന്യമായി തിരികെയെത്തിക്കണമെന്ന് കേന്ദ്ര റെയിവേ മന്ത്രി പീയുഷ് ഗോയലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊടിക്കുന്നിൽ അറിയിച്ചു.