മാരാരിക്കുളം:കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി, ക്ഷേത്രം അതിർത്തിയിലെ ദുരിതമനുഭവിക്കുന്ന 500 കുടുംബങ്ങൾക്ക് അരിയും മാസ്‌കും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വി.എസ്.ശിവക്കുട്ടൻ വിതരണോദ്ഘാടനം നിർവഹിച്ചു.രോഗമുക്തിക്കായി തുടർച്ചയായി 7 ദിവസങ്ങളിൽ ആയിരത്തിലധികം മൃത്യുഞ്ജയ ഹോമം ക്ഷേത്രം മേൽശാന്തി കൃഷ്ണ ശർമ്മ സൗജന്യമായി നടത്തി.പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി. ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി.