പെട്ടു, ശരിക്കും പെട്ടു... ലോക്ക്ഡൗണായതുകൊണ്ട് കൊത്തിപ്പറക്കാൻ അധികമില്ലെങ്കിലും തലയിൽ കുടുങ്ങിയ പ്ളാസ്റ്റിക്ക് കവർ വല്ലാത്ത തലവേദനയായി. ചക്കുളത്തുകാവ് ക്ഷേത്ര നടപ്പന്തലിനു സമീപം കണ്ടെത്തിയ കാക്കയുടെ തലയിൽ നിന്നു പ്ളാസ്റ്റിക് കവർ മാറ്റാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും കാക്ക പറന്നു മാറി