കായംകുളം: മൂല്യനിർണ്ണയത്തിനായി കോളജ് അദ്ധ്യാപിക വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തി നശിച്ചതായി പരാതി. കായംകുളം എം.എസ്.എം കോളജിലെ അദ്ധ്യപികയാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
കേരള സർവകലാശാല അടുത്തിടെ നടത്തിയ ബിഎസ്‌സി പരീക്ഷയുടെ 38 ഉത്തരക്കടലാസുകളാണ് കത്തി നശിച്ചത്. ക്യാമ്പിൽ നിന്നു കൈപ്പറ്റിയ ഇവ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിലാണ് പരിശോധിച്ചത്. ഇടയ്ക്ക് ആഹാരം കഴിക്കാനായി മുറിവിട്ട് പോയപ്പോഴാണ് ഉത്തരക്കടലാസിന് തീ പിടിച്ചതെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു. എന്നാൽ സംശായാസ്പദമായി ഒന്നുമില്ലെന്നും ഷോർട് സർക്യൂട്ട് മൂലം തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.