പൂച്ചാക്കൽ: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തളിയാപറമ്പ് സ്വദേശി അനഘയുടെ വീട്ടിലെത്തി, സ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ.ബാബു ഭക്ഷ്യ കിറ്റും ധനസഹായവും കൈമാറി. അപ്പുക്കുട്ടൻ നായർ, ആന്റണി കേളംപറമ്പ് ,പുഷ്പാംഗദൻ, എൻ.കെ.വിജയൻ, ഷബിൻസൻ, ശ്യാംകുമാർ, അഭിലാഷ്, എസ്.സുനിൽ എന്നിവർ പങ്കെടുത്തുമൂന്നു മാസം മുമ്പ് പള്ളിവെളി കവലയ്ക്ക് കിഴക്ക് ഭാഗത്തു വച്ചാണ് അനഘ ഉൾപ്പെടെ നാലക വിദ്യാർത്ഥിനികളെ ർമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. നാലുപേരും വീട്ടിൽ ഇപ്പോഴും ചികിത്സയിലാണ്.