ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ ആർ.ശങ്കർ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കെല്ലാം അരിയും പച്ചക്കറികളും വിതരണം ചെയ്തു.ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് എസ്.മോഹനൻ, കൺവീനർ കെ.എസ്.ഷിബു,സി.വി.സന്തോഷ്‌കുമാർ,ടി. എം.ഷിജിമോൻ,കെ.ജി.ശശിധരൻ,പി.പി.ഷാജി,ലീന റോയ്,ടി.എം.സജിമോൻ,പി.എസ്.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.