ചേർത്തല: കഞ്ഞിക്കുഴി കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജനകീയ ഭക്ഷണശാല ഇന്ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ധനമന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജനകീയ ഭക്ഷണശാലയോട് ചേർന്ന് സൊസൈറ്റി സ്വന്തമായി കൃഷിയും ആരംഭിക്കും.ദേശീയപാതയിൽ എസ്.എൻ കോളേജിന് തെക്ക് ഭാഗത്തായി ചെമ്പകം സ്റ്റോപ്പിന് സമീപത്താണ് ഭക്ഷണശാല ആരംഭിക്കുന്നത്. ഉൗണിന് 20 രൂപയും പാഴ്സലിന് 25രൂപയും നിരക്കിൽ ഭക്ഷണം ലഭ്യമാക്കുമെന്ന് ചെയർമാൻ എസ്.രാധാകൃഷ്ണൻ അറിയിച്ചു.