sndp

ചേർത്തല:ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെയും എസ്.എൻ.ഡി.പി.യോഗം എസ്.എൽ പുരം നെടുമ്പുറം ശാഖയിലെ അഞ്ചാം നമ്പർ കുടുംബ യൂണി​റ്റിന്റെയും നേതൃത്വത്തിൽ കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകളും മാസ്‌കുകളും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി പി.പി.ആനന്ദൻ ഉദ്ഘാടനം ചെയ്തു.യൂത്ത് മൂവ്മെന്റ് സെക്രട്ടറി മനോജ്,കുടുംബ യൂണി​റ്റ് കൺവീനർ എം.രഞ്ജിമോൻ എന്നിവർ നേതൃത്വം നൽകി.