ആലപ്പുഴ : പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമൂഹ്യ അകലം പാലിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം ആരോപിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുവാനും യോഗം തീരുമാനിച്ചു. ഓൺലൈനിലൂടെ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.കെ.ആസാദ്, രാജു താന്നിക്കൽ, ജില്ലാ ഭാരവാഹികൾ എ.ഷൗക്കത്ത്, ആർ.മോഹനൻ പിള്ള, ഷഫീക്ക് മണ്ണഞ്ചേരി ,ഷംസുദ്ദീൻ ചാരുംമൂട്, , രാധാകൃഷ്ണൻ പുതുശ്ശേരിൽ, ജാഫർ മണ്ണഞ്ചേരി ,ഐ..ടി.അബ്ദുൾ സലാം, നസീം ചെമ്പകപ്പള്ളിൽ, മഠത്തിൽ വിജയകുമാർ, ഷൗക്കത്ത് അലി, എ.എം.സത്താർ, പത്മകുമാർ ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.