അമ്പലപ്പുഴ:അപകടങ്ങൾ നിത്യേന വർദ്ധിക്കുന്ന സാഹചര്യത്തിൽ അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.കെ.ശശിധരൻ, ജില്ലാ സെക്രട്ടറി വി.ഉത്തമൻഅമ്പലപ്പുഴ, സെക്രട്ടറി ചമ്പക്കുളം രാധാകൃഷ്ണൻ, വൈ.പ്രസിഡന്റ് കരുമാടി മോഹനൻ എന്നിവർ പങ്കെടുത്തു.