ആലപ്പുഴ : മഹാമാരിയുടെ മറവിൽ തൊഴിലാളി ക്ഷേമ നിയമങ്ങളും ജീവനോപാധിയും തകർക്കുവാനുള്ള നീക്കമാണ് ബി.ജെ.പി നിയന്ത്റത്തിലുള്ള സംസ്ഥാന സർക്കാരുകൾ നടത്തുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.

എ.ഐ.ടി.യു.സി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷനായി.