കായംകുളം : കായംകുളം നഗരസഭയിൽ ഖരമാലിന്യ നിർമ്മാർജന പ്ലാന്റിന്റെ മറവിൽ ആഴിമതിയ്ക്ക് നീക്കമെന്ന് ആരോപണം. മൂന്നരക്കോടിയുടെ പദ്ധതിയിൽ ക്വട്ടേഷൻ നൽകിയ മൂന്ന് കമ്പനികളിൽ രണ്ട് എണ്ണം വ്യാജമാണെന്ന് ശുചിത്വ മിഷൻ കണ്ടെത്തിയതോടെയാണ് അഴിമതിനടത്തുവാനുള്ള നീക്കം പുറത്തായത്.

പദ്ധതിക്കായി 3 കോടി 31 ലക്ഷമാണ് വകയിരുത്തിയത്. എം. വേ.കൺസൾട്ടന്റ് ആന്റ് ഡവലപ്പേഴ്സ് എന്ന കമ്പനിക്ക് കരാർ ഉറപ്പിക്കാനായിരുന്നു നഗരസഭാ നേതൃത്വം തീരുമാനിച്ചിരുന്നത്. വെറും ആയിരം രൂപയുടെ വ്യത്യാസത്തിൽ കരാർ നൽകിയ മറ്റ് രണ്ട് കമ്പനികളും വ്യാജമാണെന്ന് ശുചിത്വ മിഷൻ കണ്ടെത്തിയതോടെ സിംഗിൾ ക്വട്ടേഷന് കരാർ നൽകാനാവാത്ത സാഹചര്യമുണ്ടാകുകയായിരുന്നു.

ഭീമമായ തുകയ്ക്ക് കരാർ ഉറപ്പിക്കാനുള്ള തീരുമാനം ഒരു ചർച്ചയുമില്ലാതെ കൗൺസിൽ യോഗത്തിൽ പാസാക്കുവാനും ശ്രമം നടന്നപ്പോൾ പ്രതിപക്ഷവും നിശബ്ദത പാലിച്ചു.

അഴിമതിക്കരാർ റദ്ദാക്കണം. അന്താരാഷ്ട്ര നിലവാരമുള്ള കമ്പനി കളെ പങ്കെടുപ്പിച്ചു കൊണ്ട് പുതിയ ക്വട്ടേഷൻ ക്ഷണിക്കണം.

ഡി. അശ്വിനി ദേവ്

ബി.ജെ.പി മുനി: പാർലി . പാർട്ടി ലീഡർ.