ആലപ്പുഴ: കൊവിഡ് 19 നിവാരണ പ്രവർത്തന ഫണ്ടിലേക്ക് പരമാവധി തുക ട്രഷറികൾ വഴി സംഭാവന നൽകുന്നതിന് തീരുമാനിച്ചതായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. അംഗങ്ങൾ സമ്മതപത്രത്തിലൂടെ തുക ട്രഷറി ഓഫിസർക്ക് നൽകി രസീത് കൈപ്പറ്റണമെന്നും ഏജൻസികൾ വഴി സംഭാവന നൽകരുതെന്നും ജില്ലാ പ്രസിഡന്റ് സി.വി.ഗോപി, സെക്രട്ടറി ബി.പ്രസന്നകുമാർ എന്നിവർ അറിയിച്ചു.