ഹരിപ്പാട്: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സർക്കാർ സംവിധാനത്തിൽ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം അനുഷ്ഠിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്നേഹ ആർ.വി, ജനറൽ സെക്രട്ടറി ആർ.റോഷിൻ, ജില്ലാ ഭാരവാഹികളായ സുജിത്ത്.സി.കുമാരപുരം, അനന്തനാരായണൻ, ഷിയാസ്.ആർ.മുതുകുളം, നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ശ്രീക്കുട്ടൻ എന്നിവരാണ് റവന്യു ടവറിന് മുമ്പിൽ ഉപവാസം അനുഷ്ടിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എം.ആർ.ഹരികുമാർ, എസ്.വിനോദ്കുമാർ, മണ്ഡലം പ്രസിഡൻ്റ് കെ.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.