s

ആലപ്പുഴ: കോവിഡ് 19 കാലത്ത് സന്നദ്ധ പ്രവർത്തകർക്കുള്ളപൊലീസിന്റെ പ്രത്യേക പാസ് ഉപയോഗിച്ച് വണ്ടാനം മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ച് രക്ത ദാനം, നിർദ്ധരായ രോഗികൾക്ക് മരുന്ന് എത്തിക്കൽ, ഡിസ്ചാർജായി വീട്ടിൽ പോകാൻ വാഹനമില്ലാതെ ബുദ്ധിമുട്ടിയ രോഗികൾക്ക് സൗജന്യമായി വാഹനസൗകര്യം ഒരുക്കുക എന്നിവങ്ങനെ ശ്രദ്ധേയ സേവനം കാഴ്ച വച്ച എം.എസ്.എസ് യൂത്ത് മുൻ സംസ്ഥാന പ്രസിഡന്റ് നവാസ് കോയയെ തൃക്കുന്നപ്പുഴ ജനമൈത്രി പൊലീസ് ആദരിച്ചു. എസ്.ഐ മുഹമ്മദ് നിസാർ, സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.