മാവേലിക്കര:കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ തെക്കേക്കര മേഖലാതല ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് തുടക്കമായി. 526ാം നമ്പർ ഉമ്പർനാട് ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം യൂണിയനിലെ മുഴുവൻ ശാഖയോഗങ്ങളിലും നിരാലംബരും നിർധനരുമായ ശാഖ അംഗങ്ങളെ സഹായിക്കുവാൻ വിവിധ കർമ്മ പരിപാടികൾ നടപ്പിലാക്കുമെന്ന്സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശാഖവൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ സുദർശനം അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റീവ് ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, യൂണിയൻ കമ്മറ്റി അംഗം സുരേഷ് പള്ളിക്കൽ, ശാഖ സെക്രട്ടറി മോഹനൻ വിജയപുരം, വിജയൻ മംഗലത്ത്, ലതാ സുരേന്ദ്രൻ, രാമചന്ദ്രൻ മലയിൽ, ഗോപാലകൃഷ്ണൻ മലയിൽ, രാധാകൃഷ്ണൻ മലയിൽ, സുഗുണൻ, മോഹനൻ.എം.ജി, പഞ്ചമൻ, സുധർമ്മ ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു