s

മാന്നാർ : എസ്.എൻ.ഡി.പി യോഗം 4965ാം നമ്പർ മുട്ടേൽ കുട്ടമ്പേരൂർ ശാഖയും 4232ാം നമ്പർ വനിതാസംഘവും ചേർന്ന് നൽകുന്ന ചികിത്സാസഹായം,ഭക്ഷ്യ ധാന്യകിറ്റ് , മാസ്ക് എന്നിവയുടെ വിതരണോത്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് കണ്ണാടിശ്ശേരിൽ നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ്‌ കെ. വിക്രമൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ശശീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കേശവൻ നന്ദിയും പറഞ്ഞു. വനിതാസംഘം പ്രസിഡന്റ്‌ രജിത, സെക്രട്ടറി ദീപ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.