ഹരിപ്പാട്: ഗ്രെറ്റർ റോട്ടറി ക്ലബ്ബിന്റ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത നിർവ്വഹിച്ചു. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് മായ സുരേഷ് തുണി മാസ്‌കും, ആയുർവേദ പ്രതിരോധ മരുന്നും കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ, ഡോ.പ്രസന്നൻ, എം.മുരുകൻ പാളയത്തിൽ, അജിത് പാറൂർ, അനിൽപ്രസാദ്, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.