പൂച്ചാക്കൽ: ലോക്ക് ഡൗൺ കാലത്ത് കഠിനാദ്ധ്വാനം ചെയ്യുന്ന പൂച്ചാക്കൽ പൊലീസിന് ശ്രീനാരായണ യൂത്ത് മൂവ്മെൻറും സ്നേഹചാരിറ്റബിൾ ട്രസ്റ്റും പഴങ്ങളും മാസ്ക്കും നൽകി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ ശ്യാംകുമാർ, ദേവദാസ് ,അഭിലാഷ്, എസ്.സുനിൽ, പുഷ്പാംഗദൻ, അപ്പുക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.