പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതി ജനങ്ങൾക്ക് സൗജന്യമായി മാസ്‌കും സാനിട്ടൈസറും നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്.രാജേഷ് , എം.രജനി, വിനീഷ് കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്.