ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1507 പേർ. കഴിഞ്ഞ ദിവസത്തേക്കാൾ 259 പേരുടെ വർദ്ധനവാണ് ഉണ്ടായത്. ആശുപത്രികളിൽ എട്ടു പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേർ കായംകുളം ഗവ. ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. 251 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്.ഇവരെല്ലാം മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയതവരാണ്.ഇന്നലെ ഫലമറിഞ്ഞ 46 സാമ്പിളുകളും നെഗറ്റീവ് ആണ്.