മാവേലിക്കര: 17 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 13ന് തിരക്കിട്ട് ഹയർ സെക്കൻഡറി മൂല്യനിർണ്ണയം നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ഹയർ സെക്കണഡറി സെൽ സംസ്ഥാന കൺവീനർ വർഗീസ് പോത്തൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ വിവിധ പ്രവേശന പരീക്ഷകൾ പോലും മാറ്റി വച്ചിരിക്കുകയാണ്. ഗതാഗത സൗകര്യങ്ങളോ ഹോട്ടൽ സൗകര്യങ്ങളോ ഇല്ലാതെ മൂല്യനിർണ്ണയ ക്യാമ്പ് ആരംഭിക്കുന്നത് അദ്ധ്യാപക ദ്രോഹ നടപടിയാണ്. കേന്ദ്രീകൃത മൂല്യനിർണ്ണയം ഒഴിവാക്കി സി.ബി.എസ്.ഇ സ്കൂളുകളും യൂണിവേഴ്സിറ്റികളും അവലംബിക്കുന്നതുപോലെ അദ്ധ്യാപകരുടെ ചുമതലയിൽ വീടുകളിൽ വച്ച് മൂല്യനിർണ്ണയം നടത്തുന്ന രീതി നടപ്പാക്കണമെന്നും വർഗീസ് പോത്തൻ ആവശ്യപ്പെട്ടു.