-

ആലപ്പുഴ: ക്വലാലമ്പൂരിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആലപ്പുഴ ജില്ലക്കാരായ എട്ട് പേരെ കളപ്പുരയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മൂന്നു സ്ത്രീകളും അഞ്ചു പുരുഷന്മാരുടങ്ങുന്ന സംഘത്തെ ഇന്നലെ പുലർച്ചേ കെ.എസ്.ആർ.ടി.സി ബസിലാണ്എത്തിച്ചത്.