ചേർത്തല:തണ്ണീർമുക്കത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്കായി മുഖം മുഴുവനായി മറക്കുന്ന ആവരണം കൈമാറി.സുഹൃത്തുക്കളായ നൃപൻ റോയിയും അജികുമാറും ചേർന്നാണ് മുഖം മുഴുവൻ മറക്കുന്ന പ്ലാസ്റ്റിക്കിന്റെ ആവരണം പഞ്ചായത്തിന് നൽകിയത്. സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ മെഡിക്കൽ ഓഫീസർ ഡോ.അമ്പിളിക്ക് മുഖാവരണങ്ങൾ കൈമാറി.ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി.സേവ്യർ,എച്ച്.ഐ.ഹരിലാൽ എന്നിവർ പങ്കെടുത്തു.നിലവിൽ 19 പ്രവാസികൾ നിരീക്ഷണത്തിൽ കഴിയുന്ന പഞ്ചായത്തിൽ അന്യസംസ്ഥാനക്കാർ ഉൾപ്പെടെ ഇരുപതോളം പേരാണ് ഗൃഹ നിരീക്ഷണത്തിൽ ഉളളത്..24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്.