ആലപ്പുഴ: ചർച്ചകൾ നടത്താതെയും തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയും ഏകപക്ഷീയമായി തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടി ദേദഗതി ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു കുറ്റപ്പെടുത്തി. ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സായാഹ്നത്തിന്റെ ജില്ലാതലഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ലിജു. ജില്ലാ പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജോർജ് മുഖ്യ പ്രഭാഷണം നടത്തി. എസ്.സജീവൻ, സന്തോഷ് പുതുക്കരശ്ശെരി എന്നിവർ സംസാരിച്ചു. മാരാരിക്കുളത്ത് എ.എ.ഷുക്കൂർ, അമ്പലപ്പുഴയിൽ അഡ്വ.ഡി.സുഗതൻ, ചെങ്ങന്നൂർ പി.സി.വിഷ്ണുനാഥ്, മാവേലിക്കര കോശി.എം.കോശി, കറ്റാനത്ത് അഡ്വ. ജോൺസൺ എബ്രഹാം, മാന്നാറിൽ മാന്നാർ അബ്ദുൾലത്തിഫ്, നൂറനാട് കെ.കെ.ഷാജു, കായംകുളത്ത് അഡ്വ. സി.ആർ ജയപ്രകാശ്, ക്യഷ്ണപുരത്ത് എ.ത്രിവിക്രമൻ തമ്പി ,വളളികുന്നത്ത്, കെ.പി.ശ്രീകുമാർ ഹരിപ്പാട് എ.കെ.രാജൻ എന്നിവർ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ 125 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.