മാവേലിക്കര: ബാങ്ക് വായ്പാ മോറട്ടോറിയം നീട്ടണമെന്ന് ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കിളിമൺതറയിൽ ആവശ്യപ്പെട്ടു. കുടുംബശ്രീക്കാരടക്കമുള്ളവർ വായ്പ തിരിച്ചടക്കാൻ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. മോറട്ടോറിയം 2 മാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.